കൊച്ചി . അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
പൂർണ ആരോഗ്യനില വീണ്ടെടുക്കാൻ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും എന്നാണ് ലഭിക്കുന്ന വിവരം. കിഡ്നിയുടെ പ്രവർത്തനശേഷി വളരെ കുറവാണ്. അതേസമയം മഅദനിയുടെ പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ രൂപീകരിക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തണമെന്നും നേതാക്കൾ വ്യക്തമാക്കി. 12 ദിവസത്തേക്കാണ് മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്.