യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്ന് തുടക്കമാകും

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്ന് തുടക്കമാകും. അംഗത്വ വിതരണത്തിനൊപ്പമാണ് വോട്ടെടുപ്പും നടക്കുന്നത്. ഒരുമാസം നീണ്ടു നിൽക്കുന്നതാണ് നടപടി ക്രമങ്ങൾ. എ ഗ്രൂപ്പിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൻ്റെ അബിൻ വർക്കി കോടിയാട്ടും തമ്മിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് കനത്ത മത്സരം നടക്കുന്നത്. മറ്റു 12 പർ കൂടി സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.

കൂടുതൽ വോട്ട് നേടുന്നയാൾ പ്രസിഡൻ്റും മറ്റുള്ള എട്ടുപേർ വൈസ് പ്രസിഡന്റുമാരുമാകും. സംഘടനാ തെരഞ്ഞെടുപ്പിൻ്റെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി ഗ്രൂപ്പ് യോഗങ്ങൾ ചേർന്നിരുന്നു. ഈ സാഹചര്യം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് നീട്ടി വെച്ചേക്കില്ലെന്നാണ് സൂചന.

Advertisement