തിരുവനന്തപുരം.വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ച കേസിൽ കെ എസ യു സംസ്ഥന കൺവീനർ അൻസിൽ ജലീലിനെ കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്യുന്നു. കോടതി നിർദേശ പ്രകാരം ഇന്ന് രാവിലെ 11 മണിയോടെയാണ് അൻസിൽ സ്റ്റേഷനിൽ ഹാജരായത്. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ അൻസിലിനെതിരെ കന്റോൺമെന്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനകുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് സർവ്വകലാശാലയെ വഞ്ചിക്കാൻ ശ്രെമിച്ചു എന്നായിരുന്നു രജിസ്ട്രാറുടെ പരാതി.