തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ കൈവിലങ്ങണിയിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പോലിസുകാരനും സുഹൃത്തും അറസ്റ്റിൽ.നെടുമങ്ങാട് സ്റ്റേഷനിലെ പൊലിസുകാരൻ വിനീതും സുഹൃത്തായ അരുണിനെയും കാട്ടാക്കട പൊലിസ് അറസ്റ്റ് ചെയ്‌തത്.പണത്തിനു വേണ്ടി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കാട്ടാക്കടയിലെ സ്ഥാപനത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു വ്യാപാരിയായ മുജീബിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമം.പോലിസ് യൂണിഫോം അണിഞ്ഞെത്തിയ രണ്ടു പേർ
മുജീബിന്റെ വാഹനം തടഞ്ഞു നിർത്തി.വാഹനത്തിനുള്ളിൽ കയറി പൊലിസ് യൂണിഫോമിട്ടവർ വിലങ്ങ് വച്ച് സ്റ്റീയറിങ്ങുമായി ബന്ധിപ്പിച്ചു.മുജീബ് ബഹളം വച്ചപ്പോഴാണ് പൊലിസ് വേഷധാരികള്‍ കാറിൽ രക്ഷപ്പെട്ടത്.സി.ഐ റാങ്കിലെ ഉദ്യോഗസ്ഥനും ഒരു പൊലിസുകാരനും മാസ്ക്ക് ധരിച്ചെത്തി എന്നായിരുന്നു മുജീബിന്റെ മൊഴി.സിസിടിവിയിൽ നിന്ന് പ്രതികളുടെ വാഹനത്തിന്റെ നമ്പർ കിട്ടിയെങ്കിലും അത് വ്യാജമായിരുന്നു.സംഭവത്തിന് മുൻപുള്ള ദിവസങ്ങളിലും പ്രതികളുടെ വാഹനം മുജീബിനെ പിന്തുടർന്നുവെന്നു പോലീസ് കണ്ടെത്തി.വിനീതും മറ്റൊരു സുഹൃത്തു കിരണും ചേർന്ന് നെടുമങ്ങാട് ടൈൽസ് കട നത്തിയിരുന്നു.ഒരു കോടിയൽപ്പരം കടമായപ്പോള്‍ കട പൂട്ടി.വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാനായിരുന്നു ശ്രമം.ഇതോടെ വിനീതിനെയും സുഹൃത്തായ ആംബുലൻസ് ഡ്രൈവർ അരുണിനെയും കസ്റ്റഡിലെടുത്തു അറസ്റ്റ് ചെയ്യുകയായിരുന്നു.വിനീത് തിരുവനന്തപുരത്തെ ഒരു സഥാപനത്തിൽ നിന്നും വിലങ്ങ് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.പ്രതികൾ ഉപേക്ഷിച്ച പോലീസ് യൂണിഫോ അന്വേഷണത്തിൽ കണ്ടെത്തി.മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസുകാരനായ വിനീത് സസ്പപെഷനിലാണ്.പ്രതികൾ സഞ്ചരിച്ച വാഹന ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു വരികയാണ്.
തിരുവനന്തപുരം