ഷാഫി പറമ്പിലിനെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻ്റ്

Advertisement

‘പാലക്കാട്:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍ ശ്രമിക്കുന്നുവെന്നും ബിജെപിക്കെതിരെ സമരങ്ങള്‍ ചെയ്യാന്‍ ഷാഫി അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും സദ്ദാം ഹുസൈന്‍ ആരോപിക്കുന്നു.ഷാഫിയുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നും റിയല്‍ എസ്റ്റേറ്റ്,ബിജെപി ബന്ധങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നും സദ്ദാം പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് സംഘടാ തെരെഞ്ഞെടുപ്പ് ആരംഭിച്ച ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണമാണ് സ്വന്തം തട്ടകത്തിലെ നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഉയര്‍ത്തുന്നത്.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍ ശ്രമിക്കുന്നെന്നും എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മനപ്പൂര്‍വ്വം തന്റെ നോമിനേഷന്‍ തള്ളിയെന്നും സദ്ദാം പറയുന്നു

മണ്ഡലത്തില്‍ ബിജെപിക്കെതിരെ സമരം ചെയ്യാന്‍ ഷാഫി അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും നഗരസഭ ബിജെപിക്ക് നല്‍കി പാലക്കാട് മണ്ഡലത്തില്‍ വിജയിപ്പിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയുണ്ടാക്കിയതായും ആരോപണം സദ്ദാം തുറന്നടിച്ചു

അതെ സമയം വിഷയത്തില്‍ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മറുപടി പറയും എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം