മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Advertisement

കൊച്ചി. അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
പൂർണ ആരോഗ്യനില വീണ്ടെടുക്കാൻ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും എന്നാണ് ലഭിക്കുന്ന വിവരം. രക്ത സമ്മർദ്ദമുണ്ട്. രണ്ട് വൃക്കകളും തകരാറിലായതായാണ് പരിശോധനയിൽ കണ്ടെത്തിയത്, ക്രിയാറ്റിന്റെ അളവ് വീണ്ടും വർധിക്കുകയും ചെയ്തു.

യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ അൻവാറശ്ശേരിയിലേയ്യ്ക്ക് ഉള്ള യാത്രയെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. ഇതിനിടെ മഅദനിയുടെ പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി‍ഡിപി നേതാക്കൾ ആരോഗ്യ മന്ത്രിയെ സമീപിച്ചു . 12 ദിവസത്തെ ജാമ്യവ്യവസ്ഥയിൽ ഈ മാസം 27 നാണ് മഅദനി കേരളത്തിൽ എത്തിയത്.