വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Advertisement

വർക്കല. വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടശ്ശേരിക്കോണത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. കസ്റ്റഡിയിലുള്ള ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെയാണ് തെളിവെടുപ്പിനായെത്തിക്കാ
ത്തിക്കുന്നത് . നാട്ടുകാരുടെ രോഷം കണക്കിലെടുത്ത് അതീവ സുരക്ഷാ വലയത്തിലായിരിക്കും തെളിവെടുപ്പ്. തെളിവെടുപ്പിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

വിവാഹ വീട്ടിൽ കൊല്ലപ്പെട്ടെ രാജുവിന്റെ സംസ്കാരം നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ രാജുവിന്റെ വീട്ടിലെത്തി. അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു.

വിവാഹ പന്തലുയർന്ന വീട് മരണ വീടായപ്പോൾ കണ്ടു നിന്നവർക്ക് സങ്കടമടക്കാനായില്ല.
ആഹ്ളാദത്തിന്‍റെ പന്തലുയർന്ന ഈ വീട്ടിലേക്കാണ് ദുരന്തമായി മരണമെത്തിയത്. കല്യാണപ്പുടവയുടുത്ത മകളെ കതിർ മണ്ഡപത്തിലേക്ക് ആനയിക്കേണ്ട അച്ഛൻ അതേ പന്തലിൽ ചേതനയറ്റ് കിടക്കുന്ന ദാരുണാവസ്ഥ. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നാലംഗ സംഘം രാജുവിന്റെ വീട്ടിൽ കയറി അക്രമം അഴിച്ചു വിട്ടത്. അക്രമം തടയുന്നതിനിടെയാണ് രാജുവിന് മൺവെട്ടി കൊണ്ട് അടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അക്രമികളെ തടയാനെത്തിയ ബന്ധുക്കൾക്കും ക്രൂരമായ മർദ്ദനമേറ്റു

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ എത്തിയതെന്നാണ് സൂചന. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇവർ ലഹരിക്ക് അടിമകളാണെന്നും നാട്ടുകാർ പറയുന്നു. പ്രതികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.പ്രതികളെ തെളിവെടുപ്പിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.

കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി വി ശിവൻകുട്ടി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ വടശ്ശേരിക്കോണത്തെ രാജുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള സമാധാനിപ്പിച്ചു.കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.അതേ സമയം പൊലീസ് സംവിധാനത്തിലെ പാളിച്ചകളാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

Advertisement