ഏകീകൃത സിവിൽ കോഡിനെതിരെ ഡോ.ഹുസൈൻ മടവൂർ

Advertisement

കോഴിക്കോട് .ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ മുഴുവൻ ബാധിക്കുന്നതെന്ന് കെഎൻഎം ഉപാധ്യക്ഷനും കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ. മുസ്ലിം പ്രശ്നം മാത്രമായി ഏകീകൃത സിവിൽ കോഡിനെ കാണരുത്.ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ ഐക്യം തകർക്കും

മാർഗ്ഗനിർദേശക തത്വങ്ങൾ അടിച്ചേല്പിക്കാൻ ഉള്ളതല്ല.എല്ലാ പൗരന്മാരും ഒരേ അഭിപ്രായത്തിൽ എത്തിയാൽ മാത്രം നടപ്പാക്കാൻ ഉള്ളതാണ്. തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം എന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.