ഓപ്പറേഷന്‍ തീയേറ്ററില്‍ ഹിജാബ്, ഐഎംഎ അഭിപ്രായം ഇങ്ങനെ

Advertisement

തിരുവനന്തപുരം.ഓപ്പറേഷന്‍ തീയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും രോഗിയുടെ ജിവനാണ് പ്രധാനമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസും അറിയിച്ചു.

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയത്. എന്നാല്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്ന നിലപാടാണ് ഐഎംഎക്കുള്ളത്.

ഓപ്പറേഷന്‍ തീയേറ്ററില്‍ പിന്തുടരുന്നത് അന്താരാഷ്ട്ര മാനദണ്ഡമാണെന്നും ഇതില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ ലിനറ്റ് മോറിസും വ്യക്തമാക്കി. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമായേയ്ക്കുമെന്നും ഡോക്ടര്‍ പറഞ്ഞു

ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ലെന്നായിരുന്നു ആവശ്യം. അതേസമയം, പ്രായോഗിക ബുദ്ധിമുട്ട് വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തിയെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം

Advertisement