കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണം, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയുള്ള പരാതിയിൽ നടപടികളിലേക്ക് കടന്ന് പോലീസ്

Advertisement

കൊച്ചി.കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയുള്ള പരാതിയിൽ നടപടികളിലേക്ക് കടന്ന് പോലീസ്. വിഷയത്തില്‍ പരാതിക്കാരന്‍ പായ്ചിറ നവാസിന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മൊഴിയെടുക്കുവാൻ പരാതിക്കാരനോട് ഇന്ന് രാവിലെ 11ന് കളമശ്ശേരി ഓഫീസിൽ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. ഡി.ജി.പി അനിൽകാന്തിന് നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ കെ.സുധാകരനെ ബന്ധപ്പെടുത്തി സംസാരിച്ച എം.വി.ഗോവിന്ദന്റെ നടപടി വിവാദമായിരുന്നു.

Advertisement