പുനർജനി പദ്ധതി,വി ഡി സതീശനെതിരെ മുൻയൂത്ത് കോൺഗ്രസ്‌ നേതാവ് മൊഴി നൽകി

Advertisement

കൊച്ചി.വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുൻ
യൂത്ത് കോൺഗ്രസ്‌ നേതാവ് മൊഴി നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്ര പ്രസാദാണ് പുനർജനി പദ്ധതിക്കെതിരെ മൊഴി കൊടുത്തത്.

വി ഡി സതീശനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് മുൻ യൂത്ത് കോൺഗ്രസ്‌ നേതാവ് പി എസ് രാജേന്ദ്ര പ്രസാദ് നടത്തിയത്. പുനർജനി പദ്ധതി അടിമുടി അഴിമതിയെന്ന് രാജേന്ദ്ര പ്രസാദ് വിജിലൻസിന് മൊഴി നൽകി.
എറണാകുളത്ത് നിന്നുള്ള മുൻ കെഎസ് യു നേതാവിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് ആണ് ആരോപണം.

വി ഡി സതീശന് വിദേശത്ത് ഉൾപ്പടെ ബിനാമി ഇടപാടുകൾ ഉണ്ടെന്ന് പറഞ്ഞ
നാല് പേരുടെ വിവരങ്ങളും വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം പ്രാഥമിക അന്വേഷണത്തിന് ശേഷമെ
ഈ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്ക് എടുക്കു.കേസിൽ ഇതുവരെ പരാതികാരൻ ഉൾപ്പടെ 5 ഓളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement