പി വി ശ്രീനിജന്റെ പരാതി; ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Advertisement

കൊച്ചി:
പിവി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. ഒളിവിൽ തുടരുന്ന ഷാജൻ സ്‌കറിയക്ക് ഇന്നത്തെ വിധി നിർണായകമാണ്. ഷാജൻ സ്‌കറിയയുടെ മറുനാടൻ മലയാളി നിരന്തരം വ്യാജ വാർത്ത നൽകുന്നുവെന്നാണ് പരാതി. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനം ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്ത് ഷാജൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹർജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്

Advertisement