ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം, വിരമിക്കുന്ന ഡിജിപി അനിൽ കാന്ത്

Advertisement

തിരുവനന്തപുരം.ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് വിരമിക്കുന്ന ഡിജിപി അനിൽ കാന്ത്. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ കൂട്ടായ പരിശ്രമത്തിലൂടെ കഴിഞ്ഞെന്നും വിടവാങ്ങൽ പ്രസംഗത്തിൽ അനിൽ കാന്ത് പറഞ്ഞു. ഡിജിപിക്ക് പേരൂർക്കട SA P പരേഡ് ഗ്രൗണ്ടിൽ സേന  വിടവാങ്ങൽ പരേഡ് നല്കി.  8 ബറ്റാലിയനുകൾ ഡിജിപിക്ക് അഭിവാദ്യമർപ്പിച്ചു. 12 മണിക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്കും. വൈകിട്ട് നാലിന് സംസ്ഥാന സർക്കാരിൻ്റെ യാത്രയയപ്പ് ചടങ്ങ് ദർബാർ ഹാളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് മണിക്ക് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ നിയുക്ത ഡിജിപി ഡോ  ഷേഖ് ദർവേഷ് സാഹിബിന് അധികാര ദണ്ഡ് കൈമാറും.