ഗൂഗിളിലെ പിഴവുകള്‍ കണ്ടെത്തി; മലയാളിക്ക് ഒരു കോടിയിലേറെ രൂപ പാരിതോഷികം

Advertisement

ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തിയ മലയാളിക്ക് ഒരു കോടിയിലേറെ രൂപ പാരിതോഷികം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ എല്‍ ശ്രീറാമാണ് ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാം 2022ല്‍ 2,3,4 സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. 1,35,979 യുഎസ് ഡോളര്‍ അതായത് ഏകദേശം 1.11 കോടി രൂപയാണ് ഈ മിടുക്കന്‍ നേടിയത്.
ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതാണ് വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാം. ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്ന് നാല് റിപ്പോര്‍ട്ടുകളാണ് അയച്ചത്. ഇതില്‍ മൂന്നെണ്ണവും സമ്മാനാര്‍ഹമായി.
സ്‌ക്വാഡ്രണ്‍ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ് നടത്തുകയാണ് ശ്രീറാം. സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു സ്‌ക്വാഡ്രന്‍ ലാബ്‌സ് ചെയ്യുന്നത്. ചെന്നൈ സ്വദേശിയാണ് ശിവനേഷ് അശോക്.

Advertisement