ഏക സിവിൽകോഡിനെതിരായ സമരത്തില്‍ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ചു നിർത്തും, ലീഗ്

Advertisement

മലപ്പുറം. ഇടത്പക്ഷവുമായി ചേർന്നു ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിഷേധം നടത്തുമെന്ന സൂചന തള്ളാതെ മുസ്ലിം ലീഗ്, ഏക സിവിൽ കോഡ് ദേശീയ വിഷയമാണെന്നും സംസ്ഥാനത്തെ സാഹചര്യം കൂട്ടികലർത്തേണ്ടതില്ലന്നും
പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇന്ന് മലപ്പുറത്ത് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു പ്രതികരണം

ഏക സിവിൽകോഡിനെതിരായ സമരത്തില്‍ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ചു നിർത്താനാണ് ലീഗ് നീക്കം.ലീഗ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും മറ്റുള്ളവർ സംഘടിപ്പിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്യുമെന്നും നേതാക്കൾ വിശതീകരിച്ചു.

അതേ സമയം ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്നാണ് ലീഗ് യോഗത്തിന്റെ വിലയിരുത്തൽ. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമ്പോഴും ഏക സിവിൽ കോഡ് മുസ്‌ലിം വിഷയമായി മാത്രം മാറുന്നതിൽ ജാഗ്രത പാലിക്കാനുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

Advertisement