തൃശൂർ: ഡോ.എം.എം. ബഷീറിനും എൻ.പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന പുരസ്കാരം (30,000 രൂപ) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ.രതീ സക്സേന, ഡോ.പി.കെ. സുകുമാരൻ എന്നിവർക്ക്.
- എൻ.ജി. ഉണ്ണിക്കൃഷ്ണൻ (കടലാസുവിദ്യ–കവിത)
- വി.ഷിനിലാൽ (സമ്പർക്കക്രാന്തി–നോവൽ)
- പി.എഫ്. മാത്യൂസ് (മുഴക്കം–ചെറുകഥ)
- എമിൽ മാധവി (കുമരു–നാടകം)
- എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ–സാഹിത്യ വിമർശനം)
- ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ–ഹാസസാഹിത്യം)
7a. സി.എം. മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും–വൈജ്ഞാനിക സാഹിത്യം)
7b. കെ.സേതുരാമൻ (മലയാളി ഒരു ജിനിതകം-വൈജ്ഞാനിക സാഹിത്യം)
- ബി.ആർ.പി. ഭാസ്കർ (ന്യൂസ് റൂം–ജീവചരിത്രം / ആത്മകഥ)
9a. സി.അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം–യാത്രാവിവരണം)
9b. ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ–യാത്രാവിവരണം)
- വി.രവികുമാർ (ബോദ്ലേർ–വിവർത്തനം)
- ഡോ.കെ. ശ്രീകുമാർ (ചക്കരമാമ്പഴം–ബാലസാഹിത്യം)