ഡിവൈഎഫ്ഐ നേതാവ് ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് നൽകി,പാലക്കാട്ടും

Advertisement

പാലക്കാട്. തച്ചമ്പാറയിലും ഡിവൈഎഫ്ഐ നേതാവ് ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി.തച്ചമ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസീയർ നിയമനത്തിന് ഡിവൈഎഫ്ഐ നേതാവ് റാഷിദ് വ്യാജ സർട്ടിഫിക്കറ്റ് നല്കിയതായാണ് വിവരാവകാശ രേഖാ വ്യക്തമാക്കുന്നത്.മറ്റൊരാളുടെ സർട്ടിഫിക്കറ്റിൽ പേരും മറ്റ് വിവരങ്ങളും തിരുത്തി വ്യാജൻ നിർമിച്ചെന്നാണ് പരാതി. ഉള്‍പാര്‍ട്ടി പ്രശ്നങ്ങളാണ് കായംകുളത്തേതുപോലെ ഇവിടെയും വിവരം പുറത്താക്കിയത്.


പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ തൊഴിലുറപ്പ് ഓവർസീയർ നിയമന നടപടികൾ നടന്നത് ഒരു വർഷം മുൻപാണ്. അന്ന് ജോലിക്കായി ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് തന്റെതെന്ന പേരിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.അന്ന് ജോലി ലഭിച്ചില്ലെങ്കിലും വിവരവകാശ രേഖാ പുറത്തായോടെയാണ് തട്ടിപ്പ് വെളിവാക്കുന്നത്.എൻ.സി.വി.ടി. ഡ്രാഫ്റ്റ് മാൻ സിവിൽ സർട്ടിഫിക്കറ്റാണ് നിയമനത്തിനായി നേതാവ് പഞ്ചായത്തിൽ നല്കിയത്.എന്നാൽ സർട്ടിഫിക്കറ്റിൽ കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇതേ നമ്പറിൽ മറ്റൊരാൾക്കാണ് എൻ.സി.വി.ടി സർട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്.മറ്റൊരാളുടെ സർട്ടിഫിക്കറ്റിലെ പേരും മറ്റും തിരുത്തി വ്യാജ സർട്ടിഫിക്കറ്റ് നിയമനത്തിനായി നിർമ്മിച്ചെന്നാണ് പരാതിയിൽ പറയുന്നത്

സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതിനെതുടർന്ന് ഡിവൈഎഫ്ഐ നേതാവിന് നിയമനം നല്കിയിരുന്നില്ലെങ്കിലും പോലീസിൽ പരാതിപ്പെടുകയോ മറ്റോ ചെയ്തിരുന്നില്ല.ഉൾപാർട്ടി പ്രശ്നങ്ങളാണ് സംഭവം ഇപ്പോൾ വിവാദമാകാൻ കാരണമെന്നാണ് പാർട്ടി നേതാക്കൾ തന്നെ പറയുന്നത്.

വിഷയത്തിൽ കോൺഗ്രസ് കല്ലടിക്കോട് പോലീസിൽ പരാതി നല്കിയിട്ടുണ്ട്.പഞ്ചായത്തിലെ തത്ക്കാലിക നിയമനങ്ങളുടെ ആധികാരികത തന്നെ ചോദ്യം ചെയ്യുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്ന് കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചു