ഏകീകൃത സിവിൽ കോഡ്,എതിര്‍ പ്രചരണം ശക്തമാക്കാൻ സിപി എം തീരുമാനം

Advertisement

തിരുവനന്തപുരം.ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രചരണം ശക്തമാക്കാൻ സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പാർട്ടി തലത്തിലും മുന്നണി എന്ന നിലയിലും നിലപാട് ജനങ്ങളോട് വിശദീകരിക്കും. ഇപ്പോൾ ബിജെപി
വിഷയം ഉയർത്തുന്നത് തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

സിവിൽ കോഡ് ഏകപക്ഷീയമായി നടപ്പാക്കാൻ പാടില്ലെന്ന നിലപാട് ശക്തമായി ഉന്നയിക്കും. പൗരത്വ ഭേദഗതി വിഷയത്തിൽ എടുത്ത നിലപാടിലൂടെ മുസ്ലിം സമുദായത്തിനിടയിൽ വലിയ സ്വീകാര്യത സിപി എമ്മിന് ലഭിച്ചിരുന്നു. സമാന രീതിയിൽ ഏക സിവിൽ കോഡ് വിഷയത്തിലും നീങ്ങാനാണ് തീരുമാനം.