കാട്ടാക്കടയിൽ വ്യാപാരിയെ വിലങ്ങണിയിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവം, പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

Advertisement

തിരുവനന്തപുരം. കാട്ടാക്കടയിൽ വ്യാപാരിയെ വിലങ്ങണിയിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.നെടുമങ്ങാട് സ്റ്റേഷനിലെ പോലീസുകാരനായ വിനീതിനെയും,
നെടുമങ്ങാട് ഡിവൈഎസ്പിയുടെ ഡ്രൈവറായിരുന്ന കിരൺ കുമാറിനെയുമാണ് പിരിച്ചു വിട്ടത്.
സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനു നേരത്തെ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.ഇവർ നടത്തിയ ടൈൽസ് കട ഒരു കോടിയോളം രൂപ നഷ്ടത്തിലായതിന് പിന്നാലെയാണ്
വ്യാപരിയായ മുജീബിനെ തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാൻ ഇവർ തീരുമാനിച്ചത്.
തിരുവനന്തപുരം രൂറൽ എസ്.പി ഡി ശില്‍പയാണ് നടപടിയെടുത്തത്.