തന്നെ കളളക്കേസില്‍ കുടുക്കാന്‍ ഡിവൈഎസ്പി ഗൂഡാലോചന നടത്തി കെ സുധാകരന്‍ എംപി പരാതി നല്‍കി

Advertisement

തിരുവനന്തപുരം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗുഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കളളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച ഡിവൈഎസ്പി റസ്റ്റത്തിനെതിരെ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ എംപി ലോക്സഭ സ്പീക്കര്‍ , പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ,സംസ്ഥാന പോലീസ് മേധാവി ,പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി.

മോന്‍സന്‍ മാവുങ്കലിനെ പോസ്‌കോ കോടതി ശിക്ഷിച്ച ജൂണ്‍ 17 നാണ് തനിക്കെതിരായ ഗൂഡാലോചന നടന്നത്. കെ.സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറയാന്‍ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാല്‍ പോക്‌സോ, ചീറ്റിങ്ങ് കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തു .

മോണ്‍സന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോണ്‍സനു നല്‍കിയത് താന്‍ പറഞ്ഞിട്ടാണെന്നും മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. മോന്‍സനെയും അയാളുടെ കുടുംബത്തെയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയില്‍ വാങ്ങി പ്രതികാരം തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തനിക്കെതിരായ പരാതിക്കാര്‍ പണം നല്‍കുന്നത് കണ്ടെന്ന് പറഞ്ഞ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ സ്വാഭവദ്യൂക്ഷത്തിനിതെിരെ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാര്‍ക്ക് എന്തു നിതീയാണ് ലഭിക്കുന്നതെന്നും കത്തില്‍ കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

പുരാവസ്തു ശേഖരത്തിന്റെ മറവിലാണ് മോന്‍സന്‍ മാവുങ്കല്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും. ഇതുപയോഗിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീര്‍, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരില്‍ നിന്നും പത്ത് കോടി രൂപ മോന്‍സന്‍ തട്ടിച്ചത്.

വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാന്‍ ഡല്‍യില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞത് പ്രകാരം 25 ലക്ഷം സുധാകരന് നല്‍കിയെന്നാണ് കേസ്.