സുന്നി ഐക്യത്തിനായി മുസ്ലിം ലീഗ് മുൻകൈ എടുക്കുമെന്ന് പാണക്കാട് സാദിഖ് അലി തങ്ങള്‍

Advertisement

മലപ്പുറം.സുന്നി ഐക്യത്തിനായി മുസ്ലിം ലീഗ് മുൻകൈ എടുക്കുമെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ.അടുത്ത ദിവസം തന്നെ ചർച്ചകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ചർച്ചകൾക്കായി ആരെങ്കിലും മധ്യസ്ഥത വഹിക്കുമെങ്കിൽ സഹകരിക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു

സുന്നി ഐക്യത്തിനായി കാന്തപുരം വിഭാഗവും സമസ്തയും ആഗ്രഹം പ്രകടിപ്പിച്ചതോടെ അതിവേഗം ചർച്ചകളിലേക്ക് കടക്കാനാണ് മുസ്ലിം ലീഗ് തീരുമാനം.

വൈകാതെ തന്നെ ഐക്യ ചർച്ചകളിലേക്ക് കടക്കുമെന്നും സാദിഖ് അലി തങ്ങൾ വ്യക്തമാക്കി.കാന്തപുരം വിഭാഗവുമായി വ്യവസ്ഥകൾ അനുസരിച്ചുള്ള ഐക്യത്തിനും ,വിട്ടു വീഴ്ചകൾക്കും തയ്യാറെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

ഇരു വിഭാഗവും തമ്മിൽ ലയനമാണോ ,ഐക്യമാണോ നടക്കുക എന്ന് ചർച്ചകൾക്ക് ശേഷമേ വ്യക്തമാകൂ.രണ്ട്ില്‍ ഏത് സംഭവിച്ചാലും മലബാർ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റിമറിക്കുന്ന നീക്കങ്ങളാവും ഉണ്ടാവുക.

Advertisement