പടികയറിയ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവം,രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി

Advertisement

കൊട്ടാരക്കര. ശനിയാഴ്ച  പുലർച്ചെ കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ ചികിത്സ തേടിയ  കുറുമ്പാലൂർ  സ്വദേശി രാധാകൃഷ്ണൻ (56) വാർഡിലേക്കുള്ള പടവുകൾ കയറുന്നതിനിടയ്ക്ക് കുഴഞ്ഞു വീണു പിന്നീട് മരിച്ച സംഭവത്തിൽ  രണ്ടു ആശുപത്രി ജീവനക്കാരെ സസ്പെൻന്റ് ചെയ്തു. അത്യാഹിത വിഭാഗത്തിലെ  ഗ്രേഡ് രണ്ടിലെ ജീവനക്കാരായ  ഷെറീന ബീവി, അജന്ത എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.  രോഗിക്ക് വീല്‍ചെയര്‍ നല്‍കാതിരിക്കുകയും റാമ്പ് വഴി തുറന്നു നല്‍കാതിരിക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.