ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Advertisement

തൃശൂർ. ആമ്പല്ലൂര്‍ കല്ലൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കല്ലൂര്‍ പാടംവഴി സ്വദേശി 64 വയസ്സുള്ള കൂന്തിലി ബാബുവിനെ ആണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബാബുവിന്‍റെ ആക്രമണത്തില്‍ 58 വയസ്സുള്ള ഭാര്യ ഗ്രേസിക്ക് ഗുരുതര പരിക്കേറ്റു. കഴുത്തിനും കെെയ്ക്കുമുള്‍പ്പടെ ഗുരുതര മുറിവുകളേറ്റ ഗ്രേസിയെ തൃശൂരിലെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തിനു കാരണമെന്നാണ് പറയുന്നത്. വെട്ടേറ്റ ഗ്രേസി രക്തത്തില്‍ കുളിച്ച് അവശയായി സമീപത്തെ വീട്ടിലേയ്ക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം അയല്‍ വാസികള്‍ അറിയുന്നത്. ഉടന്‍ അയല്‍വാസികളുടെ നേതൃത്ത്വത്തില്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പും സമാനരീതിയില്‍ തന്നെ ആക്രമിക്കിക്കാന്‍ ബാബു ശ്രമിച്ചതായി ഗ്രേസി അയല്‍വാസിയോട് പറഞ്ഞു..

ഗുരുതര പരിക്കേറ്റ ഗ്രേസി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.