ഫ്യൂസ് ഊരിയതിന് തിരിച്ചടി ; കാസർകോട് കെഎസ്ഇബി കരാർ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്

Advertisement

കാസർകോട്: കെഎസ്ഇബിഇക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പിന്റെ പിഴ. ആർടിഒയുടെ അനുമതിയില്ലാതെ ജീപ്പിൽ കെഎസ്ഇബി എന്ന ബോർഡ് വെച്ചതിനാണ് 3250 രൂപ പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർകോട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി വിച്ഛേദിച്ചിരുന്നു

കൽപ്പറ്റയിൽ കെഎസ്ഇബി വാഹനത്തിന് എഐ ക്യാമറ പിഴയിട്ടതിന് പിന്നാലെയാണ് കെഎസ്ഇബി-മോട്ടോർ വാഹന വകുപ്പ് പോര് തുടങ്ങിയത്. പിന്നാലെ വാഹനത്തിന് പിഴ നോട്ടീസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് തൊട്ടുപിന്നാലെ കെഎസ്ഇബി ഊരിയിരുന്നു. പിന്നാലെ മട്ടന്നൂരിലെ ആർടിഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരി. ബിൽ തുക കുടിശ്ശികയായത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.