തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് 15 ദിവസം മുമ്പ്

Advertisement

തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ-ഷൈലജ ദമ്പതികളുടെ മകൾ സോനയാണ്(22) ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. 

15 ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം കഴിഞ്ഞത്. വിപിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സോന തൂങ്ങിമരിച്ച മുറിയിൽ വിപിനും ഉണ്ടായിരുന്നു. ഉറക്കാമായിരുന്നുവെന്നും രാത്രി 11.30ഓടെ എഴുന്നേറ്റപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.