ആലപ്പുഴ. വള്ളംകളിക്കാലത്തേക്ക് ആവേശം തുഴഞ്ഞുകയറിയ ചമ്പക്കുളം മൂലം വള്ളംകളിയില്‍ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. മല്‍സരത്തിനിടെ വനിതകള്‍ തുഴഞ്ഞ തെക്കനോടി വള്ളം മറിഞ്ഞുവെങ്കിലും ആളപായമില്ല. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം പി കളക്ടർക്ക് പരാതി നൽകി
ആവേശക്കൊടിമുടി തീർത്തായിരുന്നു കട്ടക്ക് നിൽക്കുന്ന ആറ് ജലരാജാക്കൻമാർ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം. ഇതിനിടയിൽ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിനൊപ്പം തെക്കനോടി വിഭാഗം വനിതകളുടെ മല്‍സരം തുടങ്ങിയതാണ് ആവേശം ആശങ്കയിലേക്ക് മാറാനിടയാക്കിയത്. പചുണ്ടന്‍ വള്ളങ്ങളുടെയും പിറകെ വന്ന ബോട്ടുകളുടെയും ഓളമടിച്ച് സി.ഡി.എസ് ചമ്പക്കുളം തുഴഞ്ഞ കാട്ടില്‍തെക്കേതില്‍ വള്ളം മറിഞ്ഞു. പിന്നീട് വള്ളംകളി നിർത്തിവെച്ച് രക്ഷാപ്രവർത്തനം
വള്ളത്തിലുണ്ടായിരുന്ന 26പേര്‍ക്ക് ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ആര്‍ക്കും പരിക്കില്ല. സംഘാടകസമിതിയുടെ പിഴവാണ് അപകടത്തിന് കാരണമെന്നും അന്വേഷണം നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ആശങ്ക മാറിയതോടെ വള്ളംകളി വീണ്ടും കലാശപ്പോരിന്‍റെ ആവേശത്തിലേക്ക്.
യു.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ചമ്പക്കുളം രാജപ്രമുഖൻ ട്രോഫി ഉയര്‍ത്തി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് ചുണ്ടനെയും ചെറുതന പുത്തന്‍ ചുണ്ടനെയും വള്ളപ്പാടിന് പിന്നിലാക്കിയാണ് നടുഭാഗം ചുണ്ടന്‍ ടീം ചമ്പക്കുളത്ത് ജേതാക്കളായത്.