കൈതോലപ്പായ, ജി ശക്തിധരന്റെ മൊഴി ഇന്ന് എടുക്കില്ല,ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ്

Advertisement

തിരുവനന്തപുരം.കൈതോലപ്പായയിൽ സി.പി.എം ഉന്നതൻ പണം കടത്തിയെന്ന
വെളിപ്പെടുത്തലിനേക്കുറിച്ചുള്ള അനേഷണത്തിനായി ദേശാഭിമാനി മുൻ അസോസ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ മൊഴി ഇന്ന് എടുക്കില്ല.ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ് ശക്തിധരനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എ.സി. പി,പോലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തുന്ന മാർച്ച് നിയന്ത്രിക്കുന്നതിന്റെ തിരക്കിലായതിനാലാണ് മൊഴിയെടുപ് മാറ്റിയത്.

മൊഴി എടുക്കാനുള്ള മറ്റൊരു ദിവസം പിന്നീട് നിശ്ചയിക്കും.
സി.പി.എം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ് ബുക്കിൽ വ്യക്തമാക്കിയത്.ഇത് ആരാണന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാനാണ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്.

Advertisement