കാട്ടാക്കട. പന്നിയോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് വിപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.മരണത്തിൽ പെൺകുട്ടിയുടെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.കൊലപാതകമെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തിയത്. എന്നാൽ ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ മറ്റു തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് കാട്ടാക്കട പോലീസ് വ്യക്തമാക്കി.പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമെന്ന നിഗമനമാണ് ഉള്ളത്.ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഇല്ലെന്ന വിവരവും ഉണ്ട്.ഫോറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയാലേ ഇക്കാര്യത്തിൽ പൂർണ്ണമായും വ്യക്തത വരൂ.മരിച്ച സോനയുടെയും ഭർത്താവിന്റെയും മൊബൈൽ ഫോണുകൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
Home News Breaking News നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് വിപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു