കണ്ണൂര്‍. ഭര്‍തൃസഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 47 കാരനായ രഞ്ജിത്ത് കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. രഞ്ജിത്ത് വീട്ടിലെത്തി സഹോദരന്‍ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. ഇവരുടെ അമ്മ നളിനിയും സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.