തിരുവനന്തപുരം.സംസ്ഥാനത്ത് വീണ്ടും പനിമരണം.തിരുവനന്തപുരം വിതുര മേമല സ്വദേശി സുശീല (48) പനി ബാധിച്ചു മരിച്ചു. രണ്ട് ദിവസമായി വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൗണ്ട് അപകടകരമാം വിധം കുറഞ്ഞതിനെ തുടർന്ന് ഇന്നലെ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിൽ ഇരിക്കുന്നതിനെ ഇന്ന് പുലർച്ചെയാണ്
സുശീല മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 54 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 84 പേർ എലിപ്പനി ബാധിച്ചും മരിച്ചെന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ.
സംസ്ഥാനത്ത് ഇന്നലെ 12694 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്.