ധനകാര്യ സ്ഥാപനത്തിൽ നിന്ന് മൂന്നു കോടി രൂപ തട്ടി, തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിക്കെതിരെ കേസ്

Advertisement

തിരുവനന്തപുരം. ധനകാര്യ സ്ഥാപനത്തിൽ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തതിന് തിരുവനന്തപുരത്തെ
വ്യവസായി സ്റ്റാർ കുഞ്ഞുമോനെതിരെ പോലീസ് കേസ്. ഈട് നൽകിയ വസ്തു മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം നടത്തിയായിരുന്നു തട്ടിപ്പ്.തിരുവനന്തപുരം ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിൽ നിന്നാണ് പണം തട്ടിയത്.

തിരുവനന്തപുരത്തു നിരവധി ബിസിനസുകളുള്ള ആളാണ്‌ കുഞ്ചാലുമ്മൂട് സ്വദേശി സ്റ്റാർ കുഞ്ഞുമോൻ.
2017 ൽ രണ്ടു വസ്തുക്കൾ ഈട് നൽകി
ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിൽ നിന്നും ചിട്ടി പിടിച്ചു.രണ്ടു ശാഖകളിൽ
നിന്നായി 11 ചിട്ടികളായിരുന്നു പിടിച്ചത്.
മൊത്തം തട്ടിയെടുത്തത് മൂന്നു കോടി 76 ലക്ഷം രൂപ.ആദ്യ ഗഡുക്കൾ അടച്ചിരുന്നു.
2018 ന് ശേഷം പണം തിരിച്ചടച്ചില്ല.പിന്നാലെ ധനകാര്യ സ്ഥാപനം നിയമനടപടിക്കൊരുങ്ങി.
അപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഈട് നൽകിയ വസ്തു വകകളുടെ ആധാരം പത്ര പരസ്യം നൽകി മറ്റൊരാളുടെ പേരിലേക്ക് നിയമവിരുദ്ധമായി വക മാറ്റുകയായിരുന്നു

പിന്നാലെ ധനകാര്യ സ്ഥാപനം കരമന പോലീസിൽ പരാതി നൽകി.പോലീസ്
കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈട് നൽകിയതിൽ ഒരു വസ്തു കുഞ്ഞുമോന്റെ ഭാര്യയുടെ പേരിലുള്ളതാണ്.
അതിനാൽ കുഞ്ഞുമോന്റെ ഭാര്യ ശൈലയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Advertisement