ഏക സിവിൽ കോഡ് വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങി മുസ്ലിം കോഡിനേഷൻ കമ്മറ്റി,തീരുമാനങ്ങള്‍ ഇങ്ങനെ

Advertisement

കോഴിക്കോട് . ഏക സിവിൽ കോഡ് വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങി മുസ്ലിം കോഡിനേഷൻ കമ്മറ്റി. ഏക സിവിൽ കോഡ് മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ ബാധിക്കുന്ന വിഷയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമാണ് എന്ന തരത്തിൽ അവതരിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ പങ്കെടുക്കരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി. അതെ സമയം
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ മുസ്ലീം മത നേതാക്കളുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ സിപിഎം രാഷ്ടീയ മേൽക്കൈ നേടുന്നതിനിടയിലാണ് വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ മുസ്ലിം കോഡിനേഷൻ കമ്മറ്റിയുടെ യോഗം ചേർന്നത്.ഏക സിവിൽ കോഡ്
തെരുവിൽ ഇറങ്ങി പോരാടേണ്ട വിഷയമല്ലന്നും,നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതാണെന്ന്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഏക സിവിൽ കോഡ് വർഗീയ ധ്രുവികരണത്തിനുള്ള ട്രാപ്പാണെന്നും ആ കെണിയിൽ വീഴരുതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതെ സമയം
എഐസിസി നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ മുസ്ലീം മത നേതാക്കളുമായി ടെലിഫോൺ സംഭാഷണം നടത്തി.ഏക സിവിൽ കോഡിൽ കോൺഗ്രസിന് രണ്ട് അഭിപ്രായമില്ലന്നും,കേരളത്തിൽ സിപിഎം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

അതെ സമയം മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആ സെമിനാറിൽ ജാതി മത, രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ആളുകളെയും ക്ഷണിക്കുമെന്ന് നേതാക്കൾ പറഞ്ഞു.അതിനിടെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ നേതാക്കൾ ഒഴിഞ്ഞ് മാറി. ആദ്യം ക്ഷണിക്കട്ടെ എന്നിട്ടാകാം തീരുമാനം എന്നായിരുന്നു മറുപടി.

Advertisement