തൃശൂര്‍.കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയില്‍..
ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പന്‍ ആണ് അറസ്റ്റിലായത്.
ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്ക് നല്‍കുന്നതിനായി 5,000 രൂപയാണ് ഇയാള്‍ കെെക്കൂലിയായി വാങ്ങിയത്..
പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുള്ളകുട്ടിയുടെ പക്കല്‍ നിന്നാണ് അയ്യപ്പന്‍ 5,000 രൂപ കെെക്കൂലി വാങ്ങിയത്.അബ്ദുള്ളക്കുട്ടി തന്‍റെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍.ഒ.ആര്‍ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പ്രകാരം
സ്ഥലം നോക്കുന്നതിനായി വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് അറിയിച്ചു. ഇതോടെ സ്ഥലമുടമ പരാതിയുമായി വിജിലന്‍സിനെ സമീപിച്ച് വിവരങ്ങള്‍ തൃശ്ശൂര്‍ വിജിലൻസ് ഡി.വൈ.എസ്. പി ജിംപോൾ സി.ജിയെ അറിയിച്ചു. ഇതോടെ വിജിലൻസ് സംഘം ഫിനോൾഫ്തലിന്‍ പുരട്ടി നൽകിയ നോട്ട് അബ്ദുല്ലകുട്ടി അയ്യപ്പന് കെെക്കൂലിയായി നല്‍കി. ഇതിനിടെ സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം അയ്യപ്പനെ കൈയ്യോടെ പിടികൂടുകയായിരുന്നു.വിജിലന്‍സ്
ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ,
Gsi മാരായ പീറ്റർ PI, ജയകുമാർ ,
Asi മാരായ ബൈജു,CPO മാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ രതീഷ്, ബിജു, എബി തോമസ്, രാജീവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.