കോട്ടയം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, കാസർകോട് ,കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് കോളജ് കൾക്ക് അവധി ബാധകമല്ല. മുൻ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾക്കും മാറ്റമില്ല.
കണ്ണൂർ, ഇടുക്കി ജില്ലകളിൽ രാത്രി കാല യാത്രകൾക്കും നിരോധനമേർപ്പെടുത്തി.കണ്ണൂരിൽ രാത്രി 10 മുതൽ രാവിലെ 6 വരെ രാത്രി കാല യാത്രകൾ നിരോധിച്ചു. ഇടുക്കിയിൽ രാത്രി 7 മുതൽ രാവിലെ 6 വരെയും രാത്രി കാല യാത്രകൾ നിരോധിച്ചിട്ടുണ്ട്.ഇതിനിടെ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു.
പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീ മരിച്ചു. തൃശൂരിൽ പടിയൂർ
വളവനങ്ങാടി സ്വദേശി ബെറോൺ (20) മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് മുങ്ങി മരിച്ചു. എറണാകുളം പഴങ്ങനാട് തങ്കയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് തകർന്നു.