പാലക്കാട് ബാലവിവാഹം, കേസ്

Advertisement

പാലക്കാട്‌. ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിൽ നടന്ന ബാലവിവാഹത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കഴിഞ്ഞ ജൂൺ 28 നാണ് തൂത ക്ഷേത്രത്തിൽ വിവാഹം നടക്കുന്നത്.തൂത സ്വദേശിയായിരുന്നു വരൻ.വധു മണ്ണാർക്കാട് സ്വദേശിയും. വധുവിന് 16 വയസ്സേ ആയിട്ടുള്ളൂ എന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. സർട്ടിഫിക്കറ്റു പ്രകാരം 16 വയസ്സു പ്രായം മാത്രം. അതിനാൽ പോലീസിനോട് അന്വേഷണം നടത്താൻ സിഡബ്ളിയുസി ആവശ്യപ്പെട്ടു. തുടര്ന്നു പോലീസ് അന്വേഷണം നടത്തുകയും വരനും പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുക്കുകയായിരുന്നു.

Advertisement