കൊല്ലം.നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചതിനെ തുടർന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സമീഖാനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. തിങ്കളാഴ്ച്ച തന്നെ സമീഖാനിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരിന്നു.
2022 ലെ നിറ്റ് പരീക്ഷയിൽ 16 മാർക്ക് കിട്ടിയ സമിഖാൻ ഇത് തിരുത്തി 468 മാർക്ക് ആക്കുകയായിരുന്നു. പിന്നീട് തുടർപഠനത്തിന് പ്രവേശനം കിട്ടുന്നി ല്ലെന്ന് കാട്ടി ഇയാൾ തന്നെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചത്.ഈ അന്വേഷണത്തിലാണ് സെമിഖാന്റെ തട്ടിപ്പു കണ്ടെത്തിയത്. പ്രവേശനം നേടാൻ പരീക്ഷഫലം കൃത്രിമമായി സമീർഖാൻ നിർമ്മിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ അറസ്റ്റ് ചിതറ പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ വ്യാജരേഖയുണ്ടാക്കി ഹൈക്കോടതിയെവരെ കബളിപ്പിക്കാൻ ശ്രമിച്ച സമീഖാൻ്റെ അറസ്റ്റ് പോലീസ് രഹസ്യമാക്കി വെച്ചു.