കൊല്ലം. നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടിയതിന് കൊല്ലത്ത് അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവർത്തകന്‍ മുൻപും മാർക്ക് ലിസ്റ്റ് തിരുത്തി. 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് സമീഖാൻ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നു.തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്ന് കാട്ടി ഹൈക്കോടതി സമീഖാൻ നൽകിയ രേഖകളിലും വ്യാപക കൃത്രിമമാണുള്ളത്.ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം വരുത്തി.
കൊല്ലം ചിതറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് കൃത്രിമമായി നിർമ്മിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമി ഖാൻ്റെ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങളാണ് പുറത്തു വന്നത്. ഉയർന്ന മാർക്ക് ഉണ്ടായിട്ടും തനിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് കാട്ടി സമീഖാൻ ഹൈക്കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ്.
ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടo. ഇത് ആദ്യമായല്ല ഇത്തരം തട്ടിപ്പ് സമീഖാൻ നടത്തിയത്. ഇതിന് മുമ്പും സമിഖാൻ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി. 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, തിരുത്തിയ സർട്ടിഫിക്കേറ്റിൽ മാർക്ക് കുറവായതിനാൽ അന്ന് പ്രവേശനം നടന്നില്ല.
ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ കബളിപ്പിക്കാനുള്ള ശ്രമം സമീഖാൻ നടത്തിയത്.സമീഖാനെ ഇന്നുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.