കിഴക്കൻ വെള്ളത്തിന്റെ വരവ് , പൊഴികൾ തുറന്നു

Advertisement

ആലപ്പുഴ . കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ ആലപ്പുഴയിൽ തോട്ടപ്പള്ളി അന്ധകാരനഴി പൊഴികൾ തുറന്നു. തോട്ടപ്പള്ളി സ്പിൽ വെയിലെ 40 ഷട്ടറുകളും തുറന്ന ശേഷമാണ് പൊഴി മുറിച്ചത്. അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിയതോടെയാണ് അടിയന്തരമായി രണ്ട് പൊഴികളും തുറന്നു കടലിലേക്ക് ജലം ഒഴുക്കിവിടുന്നത്. സെക്കൻഡിൽ 600 ക്യുബിക്ക്‌ മീറ്റർ ജലം ആണ് ഒഴുക്കിവിടുന്നത്. പൊഴി മുറിച്ചതോടെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം എളുപ്പത്തില്‍ കടലിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കും.