വാർത്താനോട്ടം

Advertisement

2023 ജൂലൈ 06 വ്യാഴം

BREAKING NEWS

👉 സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

👉പൊന്നാനി താലൂക്കിലും സ്ക്കൂളുകൾക്ക് അവധി നൽകി.

👉 എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലാണ് അവധി.

👉പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

👉എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മറ്റു സർവകലാശാലകളുടെയും, പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.

👉തിരുവല്ല – ആലപ്പുഴ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം

👉തിരുവല്ലയിൽ നിന്നുള്ള കെ എസ് ആർ റ്റി സി വാഹനങ്ങൾ പൊടിയാടി വരെ മാത്രം.

👉 റാന്നി പ്ലാങ്കമണ്ണിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

👉ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്

👉ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

👉മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.മലയോരത്തും, തീരപ്രദേശങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

👉 സംസ്ഥാനത്ത് 64 ക്യാമ്പുകളിലായി 1200 പേരെ മാറ്റി പാർപ്പിച്ചു. ഇന്നലെത്തെ മഴയിൽ മൂന്ന് പേർ മരിച്ചു.

👉വാണിയംകുളത്തും തൃത്താലയിലും മരം വീണ് ഗതാഗതടസം

👉വഴുക്കുമ്പാറയിലെ ഗതാഗത തടസം നിയന്ത്രണം നടപ്പായില്ല

👉കുതിരാനിലും ഗതാഗത നിയന്ത്രണം നടപ്പായില്ല.

👉 തീരമേഖലകളിൽ കടലാക്രമണവും രൂക്ഷം

👉 അട്ടപ്പാടിയിൽ വൈദ്യുതി നിലച്ചിട്ട് രണ്ട് ദിവസം

👉നിയമസഭാ കയ്യാങ്കളി കേസ് തുടരന്വേഷണത്തിനുളള ക്രൈംബ്രാഞ്ച് അപേക്ഷയിൽ തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവ് ഇന്ന്

👉സി പി എം, സി പി ഐ പാർലമെൻ്ററി പ്രതിനിധി സംഘം ഇന്ന് മണിപ്പൂർ സന്ദർശിക്കും.

👉 രാജസ്ഥാൻ പ്രതിസന്ധി;കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ഇന്ന്

കേരളീയം

🙏ഓണാഘോഷത്തിനു കേരളത്തിനു പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷം ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.

🙏 ഇന്നലെയും ഇന്ന് പുലർച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കണ്ണൂര്‍, വടകര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി വെള്ളത്തില്‍ വീണു മൂന്നു പേര്‍ മരിച്ചു. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി.

🙏കടലാക്രമണം രൂക്ഷമായതോടെ തീരത്തുനിന്നു വീടുകളൊഴിഞ്ഞു. അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലി മൂലം വന്‍നാശനഷ്ടമുണ്ടായി.

🙏കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. അട്ടപ്പാടി ചുരത്തില്‍ വൈദ്യുതി ലൈനിലേക്കു മരം വീണ് ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. തിരുവല്ല നിരണത്ത് സിഎസ്ഐ പള്ളി തകര്‍ന്നു.

🙏അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിര്‍ബന്ധമല്ലെന്ന് യുജിസി. നെറ്റ്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് , സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് എന്നിവ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി നിശ്ചയിച്ചു.

🙏സംസ്ഥാനത്തെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പരാതി പരിഹാര സെല്ലിനു രൂപം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി കോളജ് പ്രിന്‍സിപ്പല്‍മാരുടെ സംഘടനയും കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജുമെന്റ് അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ.

🙏വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നു.

🙏ഏകീകൃത സിവില്‍ കോഡിനെതിരെ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

🙏സംസ്ഥാന ബിജെപി പ്രസിഡന്റായി തന്നെ നിയമിക്കുമെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളിധരന്‍. വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് താനിപ്പോള്‍ വഹിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് മുരളീധരന്‍ പ്രതികരിച്ചു.

🙏കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് വെങ്കിട്ട നാരായണ ഭട്ടി സുപ്രീം കോടതി ജഡ്ജിയാകും. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉജ്ജല്‍ ഭുയാനേയും സുപ്രീം കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

🙏തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങളാണ്. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26 ആണ്.

🙏കേസന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാതിരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ 2500 രൂപ പിഴ അടയ്ക്കണമെന്നും ഹൈക്കോടതി. പിഴ ഒടുക്കിയശേഷം 24 നകം റിപ്പോര്‍ട്ട് ഹാജരാക്കണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതി ആവശ്യപ്പെട്ടത്.

🙏കുതിരാനു സമീപം വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞയാഴ്ച വിള്ളല്‍ കണ്ട സ്ഥലത്ത് വലിയ കുഴി. പത്തു മീറ്ററോളം നീളത്തില്‍ ഒരടിയിലേറെ റോഡ് താഴ്ന്നു. ഇനിയും കൂടുതല്‍ ഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

🙏സംസ്ഥാനത്തു പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുഡ്കയുടേയും പാന്‍മസാലയുടേയും ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിരോധിച്ചതാണെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് വര്‍ഷംതോറും ഉത്തരവിറക്കണം.

🙏ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് രാജിവച്ചു. എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് രാജി. സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

🙏വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്.

🙏പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനു മുകളില്‍ മരം വീണു. അഗ്‌നിരക്ഷാസേന എത്തി മുറിച്ചുനീക്കി.

🙏കണ്ണൂരിലെ നാലുവയലില്‍ വീടിനു മുന്നിലെ വെള്ളക്കെട്ടില്‍ തെന്നിവീണ് ഒരാള്‍ മരിച്ചു. താഴത്ത് ഹൗസില്‍ ബഷീര്‍ (50) ആണ് മരിച്ചത്.

🙏വടകരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കനാലിലെ പായല്‍ നീക്കുന്നതിനിടെ കാല്‍ വഴുതി വീണ യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി. വൈക്കിലശേരി കൊമ്മിണിമ്മല്‍ താഴെ വിജീഷനെ (30) ആണു കാണാതായത്.

🙏കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂര്‍ പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്റെ മകന്‍ ജിസുന്‍ (17) ആണ് മരിച്ചത്.

🙏മലപ്പുറത്ത് വിദ്യാലയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുക്കുന്നതിനിടെ വിരമിച്ച അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീന്‍ ആണ് ആമപ്പൊയില്‍ ജിഎല്‍പിഎസ് സ്‌കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

🙏ചാലക്കുടിയില്‍ ബ്യൂട്ടീഷ്യന്‍ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജു സുഭാഷും സെക്രട്ടറി ഷിബി സുള്‍ഫിക്കറും ആവശ്യപ്പെട്ടു.

ദേശീയം

🙏എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കിയെന്നും അജിത്ത് പവാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തെന്നും എന്‍സിപി വിമതപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുത്തതെന്ന് അറിയിപ്പില്‍ പറയുന്നു.

🙏 ആകെയുള്ള 53 എംഎല്‍എമാരില്‍ നാല്‍പത് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അയോഗ്യരാകാതിരിക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടത്. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാരുമാണു പങ്കെടുത്തത്.

🙏83 വയസായ ശരദ് പവാര്‍ വിരമിക്കണമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ഇനി എന്നാണ് ഇതൊക്കെ നിര്‍ത്തുക? റിട്ടയര്‍മെന്റ് പ്രായം എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം പറഞ്ഞു.

🙏മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്കു മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. സിദ്ധി ജില്ലയിലെ പ്രവേശ് ശുക്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തത്.

🙏സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ഈ മാസം 19 വരെ നീട്ടി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ചെന്നാണ് ടീസ്തക്കെതിരായ കേസ്. ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.

🙏രാജ്യത്തെ ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയുമായാല്‍ പെട്രോള്‍ ഉപയോഗം കുറയുമെന്നും വില 15 രൂപയാകുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികം

🙏വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളിതാരം സഞ്ജു സാംസണും. യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാളും തിലക് വര്‍മ്മയും ടീമിലിടം പിടിച്ചു. അതേസമയം സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമം അനുവദിച്ചു.

🙏 ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡാണിത്.
അഞ്ചുമത്സരങ്ങളട
ങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍ .സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി പരമ്പരയിലുണ്ടാകും.

Advertisement