മലപ്പുറം അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തെരച്ചിൽ തുടരുന്നു

Advertisement

മലപ്പുറം: അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തെരച്ചിൽ തുടരുന്നു. ദേശീയദുരന്ത നിവാരണ സേനയും ഫയർ ഫോഴ്‌സും സംയുക്തമായാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സുശീലയും പേരക്കുട്ടിയും അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴക്കടവിൽ എത്തിയത്. 

മൂന്ന് പേർ രക്ഷപ്പെട്ടെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കിൽപ്പെടുകയായിരുന്നു. രണ്ട് ബോട്ടുകളിലായി എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പുഴയിൽ ശക്തമായ ഒഴുക്കുള്ളത് തെരച്ചിലിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.