തിരുവനന്തപുരം. സ്തുതിപാടുന്നവരെ മാത്രം വാര്‍ത്ത നല്‍കാന്‍ അനുവദിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ കേട്ടുകേഴ്വിയില്ലാത്ത മാധ്യമവേട്ടയാണ് നടക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ പേരെടുത്തുപറഞ്ഞ് വെല്ലുവിളിച്ച് പൂട്ടിക്കുകയാണ്. എതിരെ വാര്‍ത്തകൊടുത്താല്‍ പൂട്ടിക്കുമോ,
ഇരട്ട നീതിയാണ് നടക്കുന്നത്. കെപിസിസി പ്രസിഡന്‌റിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കി എന്നു പറഞ്ഞ് വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ എത്ര കേസ് എടുത്തു എത്ര കംപ്യൂട്ടര്‍ പിടിച്ചെടുത്തു, വ്യാജവാര്‍ത്ത കൊടുത്ത ഏത് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ് എടുത്തു.
ആദ്യം ഓണ്‍ലൈനുകളെന്നും അതുകഴിഞ്ഞ് മുഖ്യധാരാമാധ്യമങ്ങള്‍ക്കെതിരെ എന്നുമാണ് പറയുന്നത്. ഒരു ഓണ്‍ലൈന് എതിരെ നടപടി എടുത്തിട്ട് അടുത്ത നീയാണെന്ന് വിളിച്ച് നോട്ടീസ് ഇടുകയാണ്.
പിണറായി സ്തുതിപാടാത്ത മാധ്യമങ്ങളെ പൂട്ടിക്കും എന്ന ധിക്കാര നീക്കമാണ്. ഇത് ജനാധിപത്യ കേരളം ചെറുത്ത് തോല്‍പ്പിക്കും.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍പ്രതിപക്ഷത്തിനെതിരെയും വാര്‍ത്തകൊടുക്കുന്നുണ്ടല്ലോ , മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ നീക്കങ്ങള്‍ നടക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.