ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

Advertisement

കൊച്ചി:
ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് ശുപാർശ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ഒഴിവിലേക്കാണ് നിയമനം.

നിലവിൽ ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ആശിഷ് ജെ ദേശായി. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്നതും ജസ്റ്റിസ് ആശിഷ് ജെ ദേശായി ആണ്. 2011 നവംബറിലാണ് ജസ്റ്റിസ് ആശിഷ് ജെ ദേശായി ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.