കൊച്ചി നഗരത്തിലെ ഫ്‌ളാറ്റില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു

Advertisement

കൊച്ചി. നഗരത്തിലെ ഫ്‌ളാറ്റില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു. ചമ്പക്കര സ്വദേശിനി അച്ചാമ്മ(73)ആണ് മരിച്ചത്. മകന്‍ വിനോദ് ഏബ്രഹാ(48)മിനെ പൊലീസ് കീഴടക്കി. ഏറെനേരം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് കൊലവിളി നടത്തിയെങ്കിലും ആര്‍ക്കും രക്ഷിക്കാനായില്ല. അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം. പണം സംബന്ധിച്ച തര്‍ക്കമായിരുന്നു നടന്നത്. അയല്‍വാസികള്‍ ഇടപെടാന്‍ നോക്കിയിട്ടും വിജയിച്ചില്ല. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് എത്തിയിട്ടും പരാതി വാങ്ങിയാണ് നടപടി തുടങ്ങിയത്. അപ്പോഴേക്കും കൊല നടന്നിരുന്നു.