കുളത്തൂപ്പുഴ:സംഗീതജ്ഞന്‍ രവീന്ദ്രന്‍ മാസ്റ്ററിന്റെ ഓര്‍മയ്ക്കായി ജന്മനാടായ കുളത്തൂപ്പുഴയില്‍ നിര്‍മിച്ച ‘രാഗസരോവരം’ സ്മാരകം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് കുളത്തൂപ്പുഴ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ സമര്‍പ്പിക്കും. പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനാകും. മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയാകും.
പീഠത്തിന് മുകളില്‍ തുറന്ന പുസ്തകത്തില്‍ ചെല്ലോ (വാദ്യോപകരണം) ചാരിവെച്ച മാതൃകയിലുള്ള സ്മാരകം ശില്പിയും സംവിധായകനുമായ രാജീവ് അഞ്ചലാണ് രൂപകല്പന ചെയ്തത്. എന്‍ കെ പ്രേമചന്ദ്രന്‍ എം പി അനുസ്മരണം നടത്തും. എം മുകേഷ് എം എല്‍ എ, മുന്‍ മന്ത്രി കെ രാജു, ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍, രാജീവ് അഞ്ചല്‍, നടന്‍ മധുപാല്‍, സംഗീത സംവിധായകന്‍ രാജീവ് ഒ എന്‍ വി, രവീന്ദ്രന്‍ മാസ്റ്ററുടെ പത്‌നി ശോഭന രവീന്ദ്രന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി ഏഴിന് കെ ജെ ചക്രപാണി അവതരിപ്പിക്കുന്ന രവീന്ദ്രരാഗങ്ങള്‍ അരങ്ങേറും.
Home News Breaking News രവീന്ദ്രന്‍ മാസ്റ്റര്‍ സ്മാരകം ‘രാഗസരോവരം’ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും