പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Advertisement

കണ്ണൂർ. പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ, ജാതിക്കൂട്ടം സ്വദേശി ഷഫാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലിക്കണ്ടി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാണാതായ ചെറുപറമ്പ് സ്വദേശി സിനാനെ കണ്ടെത്താനായി ഇന്നും തിരച്ചിൽ തുടരും. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 300 ഓളം പേരെ ഇതിനകം മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.