കേരളത്തിൽ പെയ്ത അതി തീവ്രമഴയുടെ കാരണം അന്തരീക്ഷ നദികൾ?

Advertisement

കൊല്ലം. കേരളത്തിൽ പെയ്ത അതി തീവ്രമഴയുടെ കാരണം തേടിയാല്‍ ചക്രവാത ചുഴിയെക്കാൾ ( Cyclonic circulation ) സാധ്യത അന്തരീക്ഷ നദികൾക്കാണ് ( Atmospheric rivers )എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സൈനുദ്ദീന്‍ പട്ടാഴി.

ആഗോള താപനമാണ് അന്തരീക്ഷ നദികൾ കൂടുതൽ ഉണ്ടാകാൻ കാരണം. ആഗോളതാപനം നിമിത്തം സമുദ്ര ജലത്തിന്റെ ചുടു വർധിച്ചു കൂടുതൽ നീരാവി അന്തരീക്ഷത്തിലേക്കു പോകും. ശക്തമായ കാറ്റു ഇതിനെ വഹിച്ചുകൊണ്ടുപോകും . ഒരു ചതുരശ്ര കിലോമീറ്ററിൽ 250 കിലോഗ്രാം നീരാവി ഉണ്ടെങ്കിൽ അന്തരീക്ഷ നദി രൂപപ്പെടും . അന്തരീക്ഷത്തിന്റെ മുന്ന് കിലോമീറ്ററിനുള്ളിലാണ് അന്തരീക്ഷ നദി കാണുന്നത് . ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയിരകണക്കിന് കിലോമീറ്റര് നീളവും നൂറു കണക്കിന് കിലോമീറ്റര് വീതിയും ഉള്ള തീവ്രതയേറിയ നീരാവിയുടെ പ്രവാഹമാണ് അന്തരീക്ഷ നദികൾ .

ചക്രവാത ച്ചുഴികൾ ഏപ്പോഴും മഴ നൽകുമെന്ന് പറയാൻ സാധിക്കില്ല . ചക്രവാത ച്ചുഴികൾ ഉണ്ടായാൽ ഈർപ്പത്തിന്റെ തോത് , കാറ്റിന്റെ ശക്തി , മേഘ രൂപീകരണ സാധ്യത എന്നിവയെ ആശ്രയിച്ചിട്ടാണ് മഴ ഉണ്ടാകുമോ എന്ന് തീരുമാനിക്കുന്നത് . ചക്രവാത ച്ചുഴികൾ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1.5 – 2 കിലോമീറ്റര് ഉയരത്തിലാണ് കാണുന്നത് . പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യത്തെ ആശ്രയിച്ചിട്ടാണ് മഴ കിട്ടേണ്ടത് . ചക്ര വാത ച്ചുഴികൾ രൂപപ്പെട്ടു ന്യൂനമർദം കൊണ്ട് മഴ പെയ്താൽ ഇടിവെട്ടി മഴക്കുള്ള സാധ്യത കൂടുതലാണ് . കേരളത്തിൽ അനുഭവപ്പെട്ടത് അതിതീവ്ര മഴയാണ് കാരണം24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട് . പെട്ടന്ന് തീവ്ര മഴ , വെള്ളപൊക്കം , ഉരുൾ പൊട്ടൽ ഉണ്ടാകാൻ 80 ശതമാനം സാധ്യത അന്തരീക്ഷ നദികൾ കൊണ്ടാണ് . ഈ പ്രതിഭാസം മുന്ന് തൊട്ടു ഏഴു ദിവസം നിലനിൽക്കും . ആഗോള താപനം വീണ്ടും കൂടിയാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ വീണ്ടും പ്രളയം , ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് എന്നും ഡോ. സൈനുദീൻ പട്ടാഴി വിശദമാക്കി.