മന്ത്രിസ്ഥാനം ഒഴിയില്ല, സുരേഷ് ഗോപിയുടെ കാര്യം പ്രധാനമന്ത്രി തീരുമാനിക്കും: വി മുരളീധരൻ

Advertisement

ന്യൂഡെൽഹി: മന്ത്രിസ്ഥാനം വിട്ട് പാർട്ടി പ്രവർത്തനത്തിനായി എത്തുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ല. നേതൃമാറ്റത്തെ കുറിച്ച് ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തുമോയെന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു

കെ സുരേന്ദ്രന് പകരം വി മുരളീധരനെ സംസ്ഥാന പ്രസിഡന്റ് ആക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നാല് സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന് കേന്ദ്രനേതൃത്വത്തിൽ ചർച്ച നടക്കുന്നു എന്നായിരുന്നു വാർത്ത.