തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഉടൻ സമഗ്ര വിലയിരുത്തലുണ്ടാകുമെന്നും ഇത്തവണ പ്ലസ് വൺകാർക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി ചേരും. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി
പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷാഫലം പ്രസിദ്ധികരിക്കാനും പ്രഖ്യാപിച്ച തീയതിയിൽ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കും. ഹയർ സെക്കൻഡറി മെറിറ്റ് സീറ്റിൽ 2,63,380 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 19,901 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ 20431 പേരും അൺ എയ്ഡഡ് ക്വാട്ടയിൽ 12,945 പേരും അടക്കം 3,20,683 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒഴിവുകൾ അപേക്ഷാ സമർപ്പണം ജൂലൈ 8 മുതൽ 12 വരെയാണ്.