വര മലയാളത്തിന് അന്ത്യാഞ്ജലി

Advertisement

എടപ്പാള്‍.വരപ്രസാദത്താല്‍ മലയാളത്തില്‍ സര്‍ഗവസന്തം തീര്‍ത്ത ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വിട ,എടപ്പാൾ നടുവട്ടത്തെ വീട്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തി

മലയാളത്തിന്റെ വരപ്രസാദത്തിന് ജന്മ നാടിൻറെ വിട ഹൃയസ്പൃക്കായിരുന്നു.സ്വന്തം ശൈലിവിലാസത്തിന്‍റെ മായാ രേഖകൾ മലയാളത്തിന് സമ്മാനിച്ചാണ് നമ്പൂതിരി കടന്നു പോകുന്നത്.പൊതു ദർശനം നടന്ന നടുവട്ടത്തെ വീട്ടിലും ,തൃശൂർ ലളിത കലാ അക്കാദമിയിലും അന്ത്യോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി

വൈകുന്നേരം 5:30 ന് ആരംഭിച്ച സംസ്കാര ചടങ്ങുകൾ 6:30 ഓടെ പൂർത്തിയായി.
മകൻ അന്ത്യ ചടങ്ങുകൾക്ക് മക്കളായ വാസുദേവൻ ,പരമേശ്വരൻ എന്നിവർ കര്‍മങ്ങള്‍ നടത്തി .

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ രാജൻ പുഷ്പച്ചക്രം സമർപ്പിച്ചു. മലയാളിയുടെ മനം ത്രസിപ്പിച്ച വരക്കാലം പെയ്തൊഴിഞ്ഞു, ഇനി ആ സ്മരണകള്‍ ബാക്കി

Advertisement