കണ്ണൂർ: പാനൂരിൽ ഒരു നാടിനെയാകെ ദു:ഖത്തിലാഴ്ത്തി ഇരുപത്തിഏഴുകാരനായ പള്ളി ഇമാമിന്റെ ആകസ്മിക മരണം.
ഇന്നലെ പുലർച്ചെ പള്ളിയിൽ നിന്ന് വാങ്ക് വിളി കേൾക്കാതായി. തുർന്ന് കൂടെയുള്ളവർ എത്തി നോക്കിയപ്പോൾ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയിലാണ് കണ്ടത്.
പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശിയായ ഉവൈസ് ജൗഹരി (27) യുടെതാണ് ഒരു നാടിനെയാകെ വേദനിപ്പിക്കുന്ന മരണം.
കണ്ണൂർ ജില്ലയിലെ പാനൂരിൽ സേവനം അനുഷ്ഠിക്കുന്ന പള്ളിയിൽ ഉറങ്ങുന്നതിനിടെ യായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ ഒന്നര മാസം മുമ്പാണ് ഉവൈസ് ജൗഹരിയുടെ വിവാഹം കഴിഞ്ഞത്.
ഇന്നലെ രാത്രിയും വീട്ടിലേക്ക് വീഡിയൊ കോളിൽ വിളിച്ച് വീട്ടുകാരുമായി സുഖ വിവരങ്ങൾ അന്വേഷിച്ചിരുന്നു.